Times Kerala

 ​ഗുരുതര വൃക്ക​ രോഗം: ചികിത്സക്കായി സുമനസുകളുടെ സഹായം തേടി മുൻകാലനടി ജയകുമാരി

 
 ​ഗുരുതര വൃക്ക​ രോഗം: ചികിത്സക്കായി സുമനസുകളുടെ സഹായം തേടി മുൻകാലനടി ജയകുമാരി
 
ചെന്നൈ: ​ഗുരുതര വൃക്ക​രോ​ഗത്തേ തുടർന്ന് മുൻകാലനടി ജയകുമാരിയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയാളത്തിൽ തുടക്കം കുറിച്ച് വിവിധ ഭാഷകളിലായി 200-ലേറെ ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് ജയകുമാരി.എന്നാൽ ചികിത്സയ്ക്ക് മതിയായ പണമില്ലാത്തതിനാൽ സുമനസുകളുടെ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് നടി ഇപ്പോൾ. ചെന്നൈയിലെ സർക്കാരാശുപത്രിയിലാണ് ജയകുമാരിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നേരത്തേ സൂപ്പർതാരങ്ങളായ ചിരഞ്ജീവി, രജനികാന്ത് തുടങ്ങിയവർ തങ്ങളുടെ പഴയ സഹപ്രവർത്തകയ്ക്ക് സഹായവുമായി എത്തിയിരുന്നു.1967-ൽ പുറത്തിറങ്ങിയ കളക്ടർ മാലതി എന്ന മലയാളചിത്രത്തിലൂടെയാണ് ജയകുമാരി അഭിനയരം​ഗത്തെത്തിയത്. പ്രേം നസീറിനൊപ്പം ഇരട്ട വേഷത്തിൽ അഭിനയിച്ച ഫുട്ബോൾ ചാമ്പ്യനും ഏറെ ശ്രദ്ധിക്കപ്പെട്ടു.  1971-ൽ പുറത്തിറങ്ങിയ നൂറ്റ്റ്ക്ക് നൂറിലൂടെ അവർ തമിഴിൽ അരങ്ങേറ്റം കുറിച്ചു.കന്നഡയിൽ ഡോ. രാജ്കുമാറിനൊപ്പമുള്ള മണ്ണിന മ​ഗാ, തെലുങ്കിൽ രം​ഗേലി രാജ, കല്യാണ മണ്ഡപം, ഇൺടി ​ഗൗരവം, ഹിന്ദിയിൽ ഹാഥി മേരേ സാഥി തുടങ്ങി നിരവധി ചിത്രങ്ങളിൽ അവർ സാന്നിധ്യമറിയിച്ചു.

Related Topics

Share this story