Times Kerala

 പയ്യന്നൂരിൽ മൊബൈൽ കടയുടെ ഷട്ടർ തകർത്ത് മോഷണം

 
പയ്യന്നൂരിൽ മൊബൈൽ കടയുടെ ഷട്ടർ തകർത്ത് മോഷണം
 

കണ്ണൂർ: പയ്യന്നൂർ നഗരത്തിൽ വീണ്ടും മോഷണം. പഴയ ബസ് സ്റ്റാന്റിന് സമീപമാണ് സംഭവം. മൊബൈൽ ഷോപ്പിന്റെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ഫോണുകളും പണവും കവർന്നു. 60,000 രൂപയും 25 ഫോണുകളുമാണ് ഷോപ്പിൽ നിന്ന് നഷ്ടമായതെന്ന് ഉടമ പറയുന്നു.പഴയ ബസ് സ്റ്റാന്റിന്് സമീപം സംസം മെഡിക്കൽസിനടുത്ത് പ്രവർത്തിക്കുന്ന പി. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള മൊബൈൽ സോൺ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. തൊട്ടടുത്ത ദിവസം രാവിലെ കടയുടെ ഷട്ടറുകൾ തുറന്ന് കിടക്കുന്നത് കണ്ട് വ്യാപാരികൾ ഉടമയെ വിവരം അറിയിക്കുകയായിരുന്നു.

Related Topics

Share this story