നവകേരളസദസിൽ ഇനിയും യുഡിഎഫ് നേതാക്കൾ എത്തുമെന്ന് എം.വി. ഗോവിന്ദൻ
Nov 20, 2023, 11:46 IST

കണ്ണൂർ: സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരും സർക്കാർ സംവിധാനങ്ങളും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നവകേരള സദസിന്റെ വേദിയിൽ യുഡിഎഫ് നേതാക്കൾ ഇനിയുമെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നേതാക്കളെയല്ല അണികളെയാണ് പ്രതീക്ഷിക്കുന്നതെന്നും ഗോവിന്ദൻ പയ്യന്നൂരിൽ വ്യക്തമാക്കി.

വരാൻ ആഗ്രഹിക്കുന്ന നേതാക്കന്മാർ വരട്ടെ, അത് യുഡിഎഫിന്റെ മാത്രമല്ല ഏത് ഭാഗത്തുനിന്നായാലും നല്ലതാണ്. ഇത് തുടക്കം മാത്രമാണ്, ഇനിയും ജനങ്ങൾ എത്തും, തിരുവനന്തപുരത്തെത്തുമ്പോഴേക്കും എല്ലാവർക്കും മനസിലാകുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.