കണ്ണൂരിലെ നവകേരള സദസ്സ്: ഫ്‌ളെക്‌സിൽ മൂന്ന് മന്ത്രിമാരുടെ ചിത്രമില്ല
Nov 20, 2023, 13:18 IST

കണ്ണൂര്‍: കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ്സ് പരിപാടിയുടെ ഫ്‌ളെക്‌സ് ബോര്‍ഡില്‍ മൂന്നു മന്ത്രിമാരുടെ ചിത്രം ഒഴിവാക്കി. അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, എ.കെ. ശശീന്ദ്രന്‍ എന്നിവരുടെ ചിത്രങ്ങളാണ് ഫ്‌ളെക്‌സില്‍ ഇല്ലാത്തത്.
പുനഃസംഘടനയില്‍ മന്ത്രിയാകേണ്ട കടന്നപ്പള്ളി രാമചന്ദ്രന്റെ മണ്ഡലത്തിലാണ് ഈ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ നവകേരള സദസ്സ് നടക്കുകയാണ്. ഈ സദസ്സിനു വേണ്ടി സ്ഥാപിച്ച ഫ്‌ളെക്‌സ് ബോര്‍ഡില്‍നിന്നാണ് ചിത്രങ്ങള്‍ ഒഴിവാക്കിയിരിക്കുന്നത്.

നവകേരള സദസ്സിന് ശേഷമായിരിക്കും മന്ത്രിസഭാ പുനഃസംഘടനയെന്ന് നേരത്തെ തന്നെ എല്‍.ഡി.എഫ്. അറിയിച്ചിരുന്നു. ആന്റണി രാജുവിനും അഹമ്മദ് ദേവര്‍കോവിലിനും പുനഃസംഘടനയില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്.