Times Kerala

കളരി പഠിക്കാനെത്തിയ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമം; കണ്ണൂരിൽ കളരി ഗുരു അറസ്റ്റിൽ

 
കളരി പഠിക്കാനെത്തിയ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമം; കണ്ണൂരിൽ കളരി ഗുരു അറസ്റ്റിൽ

കണ്ണൂർ: നഗരത്തിൽ കളരി പരിശീലനത്തിന്റെ മറവിൽ അമേരിക്കൻ വനിതയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയെന്ന പരാതിയിൽ കളരി ഗുരു പിടിയിൽ. കളരി പരിശീലകനായ തോട്ടട കാഞ്ഞിര സ്വദേശി സുജിത്ത് ഗുരുക്കളെ (53) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

കണ്ണൂർ ടൗൺ ഇൻസ്​പെക്ടർ ശ്രീജിത്ത് കോടേരിയാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ വർഷം നവംബർ മുതൽ വിവിധ സമയങ്ങളിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് 42കാരി നൽകിയ പരാതി. കൊൽക്കത്തയിൽ താമസിക്കുന്ന ഇന്ത്യൻ പൗരത്വമുള്ള വിദേശവനിതയാണ് പരാതിക്കാരി.

Related Topics

Share this story