Times Kerala

വീണ്ടും ജനവാസ മേഖലയിലിറങ്ങി പ​ട​യ​പ്പ: മൂന്നാറിൽ വ്യാപകമായ കൃ​ഷി നാശമുണ്ടായി  

 
മൂന്നാറിൽ ജനവാസ മേഖലയിൽ പടയപ്പ ഇറങ്ങി 
ഇ​ടു​ക്കി: വീണ്ടും ജ​ന​വാ​സ മേ​ഖ​ല​യിലിറങ്ങി കാ​ട്ടു​കൊ​മ്പ​ന്‍ പ​ട​യ​പ്പ. കാട്ടാനയിറങ്ങിയത് മൂ​ന്നാ​ര്‍ ചെ​ണ്ടു​വ​രൈ എ​സ്റ്റേ​റ്റി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന ല​യ​ങ്ങ​ള്‍​ക്ക​ടു​ത്താ​ണ്. ഇവിടെയിറങ്ങിയ ആന കൃ​ഷി ചെ​യ്തി​രു​ന്ന വാ​ഴ​ക​ളും മ​റ്റും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കുകയുണ്ടായി. ചെ​ണ്ടു​വ​രൈ മേ​ഖ​ല​യി​ല്‍ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പ​ട​യ​പ്പ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. വിവരമറിഞ്ഞ് ആർ ആർ ടി സംഘം ആ​ന​യെ കാ​ട്ടി​ലേ​യ്ക്കു തു​ര​ത്താ​നായി സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പടയപ്പ ത​ല​യാ​ര്‍, വാ​ഗു​വാ​ര, മ​റ​യൂ​ര്‍ എ​ന്നി​വിട​ങ്ങ​ളി​ല്‍ ചുറ്റിത്തിരിയുകയായിരുന്നു. തുടർന്നാണ് വീണ്ടും ആന മൂന്നാറിലേക്കെത്തിയിരിക്കുന്നത്. അതിനാൽ, ഏറെ ജാഗ്രതയോടെയാണ്‌ മൂ​ന്നാ​റി​ലെ എ​സ്‌​റ്റേ​റ്റു​ക​ളി​ല്‍ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളുടെ യാത്ര. 

Related Topics

Share this story