Times Kerala

 ജനവാസ മേഖലയിൽ വീണ്ടും പടയപ്പ എന്ന കാട്ടാന

 
ജനവാസ മേഖലയിൽ വീണ്ടും പടയപ്പ എന്ന കാട്ടാന
 ഇടുക്കി: ജനവാസ മേഖലയിൽ ഭീതി വിതച്ച് കാട്ടാന. മുന്നാറിലെ ലോക്ക്ഹാർട്ട് എസ്റ്റേറ്റിലാണ് പടയപ്പ വീണ്ടും എത്തിയത്. നിലവിൽ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയ്ക്ക് സമീപമാണ് ആന തമ്പടിച്ചിരിക്കുന്നത്. ആനയെ തുരത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പും നാട്ടുകാരും. കഴിഞ്ഞ രണ്ട് ദിവസമായി ലോക്ക്ഹാർട്ട് എസ്റ്റേറ്റിൽ പടയപ്പ ഭീതി പടർത്തുകയാണ്. തൊഴിലാളി ലയങ്ങൾക്ക് സമീപത്തെ വാഴ, പച്ചക്കറി കൃഷികൾ കാട്ടാന നശിപ്പിച്ചു.

Related Topics

Share this story