കഷണ്ടിയില്‍ വീണ്ടും മുടി മുളയ്ക്കും, ഒറ്റമൂലി ഇതാ

കഷണ്ടിയില്‍ വീണ്ടും മുടി മുളയ്ക്കും, ഒറ്റമൂലി ഇതാ

കഷണ്ടി വന്നാല്‍ പിന്നെ ജീവിതം തന്നെ നശിച്ചു എന്നാണ് പലരുടേയും ചിന്ത. അതുകൊണ്ട് തന്നെ മുടി കൊഴിച്ചില്‍ ആരംഭിച്ചാല്‍ ഉടന്‍ അതിന് പ്രതിവിധികളുമായി പരക്കം പായുന്നതാണ് നമ്മുടെയെല്ലാം ശീലം. എന്നാല്‍ ഇതൊന്നും ഫലപ്രദമായ വഴികളായിരിക്കില്ല എന്നതാണ് സത്യം.

പലരുടേയും കഷണ്ടിക്ക് കാരണം പാരമ്പര്യമോ, മോശം ജീവിതശൈലിയോ, മാറി മാറി വരുന്ന ഹെയര്‍സ്‌റ്റൈലുകളോ ഒക്കെയായിരിക്കാം. എന്നാല്‍ പലപ്പോഴും കഷണ്ടിയെ പ്രതിരോധിയ്ക്കാനായി നമ്മള്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം നമ്മളെ കൂടുതല്‍ കൂടുതല്‍ അബദ്ധങ്ങളിലേക്കാണ് എത്തിക്കുക.

എന്തൊക്കെയാണ് കഷണ്ടിയില്‍ മുടി വളര്‍ത്താനുള്ള വീട്ടുപായങ്ങള്‍ എന്നു നോക്കാം. ഇവയെല്ലാം പാര്‍ശ്വഫലങ്ങളില്ലാത്തതും ഉടന്‍ തന്നെ കഷണ്ടിയ്ക്ക് പരിഹാരം നല്‍കുന്നതാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

കസ്റ്റര്‍ ഓയിലും വെളിച്ചെണ്ണയും
കസ്റ്റാര്‍ ഓയിലും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് തലയില്‍ പുരട്ടി മൂന്ന് ദിവസം തുടര്‍ച്ചയായി മസ്സാജ് ചെയ്യുക. ഓരോ ദിവസവും അഞ്ച് മിനിട്ടില്‍ കടുതല്‍ മസ്സാജ് ചെയ്യുക. ശേഷം ഉണങ്ങിയ ടവ്വല്‍ കൊണ്ട് തല നന്നായി തുടച്ചെടുക്കുക. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല പുതിയ മുടിയിഴകള്‍ കിളിര്‍ക്കാന്‍ ഇത് കാരണമാകുന്നു.

ആര്യവേപ്പ് മുടിവളര്‍ച്ചയ്ക്ക്
മുടി വളര്‍ച്ച ത്വരിത ഗതിയിലാക്കാന്‍ സഹായിക്കുന്നതാണ് ആര്യവേപ്പ്. ഇത് അകാല നരയെ ചെറുക്കുകയും മുടി കൊഴിച്ചില്‍ നിയന്ത്രിക്കുകയും ചെയ്യുന്നു. മാത്രമല്ല കൊഴിഞ്ഞ മുടിയ്ക്ക് പകരം പുതിയ മുടിയിഴകള്‍ തളിര്‍ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഉള്ളിനീരിലുണ്ട് പ്രതിവിധി
മുടി വളര്‍ച്ചയ്ക്കും മുടിയുടെ ആരോഗ്യത്തിനും ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ഒന്നാണ് ഉള്ളിനീര്. സള്‍ഫറിന്റെ സാന്നിധ്യം കൂടുതലാണ് എന്നതും മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു. അതുകൊണ്ട് തന്നെ കഷണ്ടിയെ പേടിയ്ക്കുന്നവര്‍ക്ക് ഇനി ധൈര്യമായി ഉള്ളിനീര് ഉപയോഗിക്കാം.

കാരറ്റ് നീരും
കാരറ്റ് മുഖസൗന്ദര്യത്തിന് മാത്രമല്ല സഹായിക്കുന്നത് മുടിയുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും നല്ലതാണ്. കാരറ്റ് നീര് തലയില്‍ തേയ്ക്കുന്നത് കഷണ്ടിയെ പ്രതിരോധിയ്ക്കുന്നു.

വെളിച്ചെണ്ണ തേയ്ക്കുന്നത്
വെളിച്ചെണ്ണ തേയ്ക്കുന്നത് പലര്‍ക്കും അലര്‍ജിയുള്ള കാര്യമായിരിക്കും. അപ്പോള്‍ പിന്നെ കഷണ്ടിയുണ്ടാവുന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാല്‍ ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും എണ്ണയിട്ട് മസ്സാജ് ചെയ്യുന്നത് കഷണ്ടി വന്ന് പോയ തലയില്‍ മുടി വളരുമെന്ന കാര്യത്തില്‍ സംശയമില്ല.

മൈലാഞ്ചിയിലയും നെല്ലിക്കയും
മൈലാഞ്ചിയിലയും നെല്ലിക്കയും മിക്‌സ് ചെയ്ത് പേസ്റ്റ് ആക്കി തലയില്‍ പുരട്ടുക. ഇത് മുടി കിളിര്‍ക്കാനും മുടിയുടെ സ്വാഭാവികത നിലനിര്‍ത്താനും സഹായിക്കുന്നു.

തേങ്ങാപ്പാല്‍
തേങ്ങാപ്പാലും വെളിച്ചെണ്ണ പോലെ തന്നെ ഏറ്റവും ഉത്തമമാണ് മുടി വളരാന്‍. കാല്‍ക്കപ്പ് തേങ്ങാപ്പാലും രണ്ട് ടീസ്പൂണ്‍ തൈരും തേനില്‍ ചാലിച്ച് കഷണ്ടിയുള്ള സ്ഥലങ്ങളില്‍ പുരട്ടുക. ഇത് മുടി വളര്‍ച്ചയെ സഹായിക്കും.

Share this story