Times Kerala

രാജ്യത്ത് അണ്ഡം ശീതീകരിക്കുന്നവരുടെ എണ്ണം കൂടുന്നു; റിപ്പോർട്ട്

 
രാജ്യത്ത് അണ്ഡം ശീതീകരിക്കുന്നവരുടെ എണ്ണം കൂടുന്നു; റിപ്പോർട്ട്

ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് കാലങ്ങളായി പാശ്ചാത്യ രാജ്യങ്ങളിൽ വളരെയധികം പ്രചാരത്തിലുള്ള ഒന്നാണ് അണ്ഡശീതീകരണം. ഇപ്പോൾ ഇത് ഇന്ത്യയിലും വ്യാപകമാകുന്നതായാണ് പുതിയ കണ്ടെത്തൽ. എപ്പോൾ അമ്മയാകണമെന്ന് യുവതികൾക്ക് തീരുമാനമെടുക്കാം. പ്രസവവും ശിശുപരിപാലനവും കാരണം പഠനത്തിലും ജോലിയിലും ശ്രദ്ധ ചെലുത്താൻ കഴുയാത്തവർ, രോഗങ്ങൾ കാരണം പ്രസവം വൈകിപ്പിക്കുന്നവർ, ഇവരെയെല്ലാം അണ്ഡശീതീകരണം സഹായിക്കും. രാജ്യത്ത് അണ്ഡശീതീകരണ മാർഗം സ്വീകരിക്കുന്ന പെൺകുട്ടികളുടെ എണ്ണം കൂടുകയാണെന്നാണ് ഇന്ത്യൻ സൊസൈറ്റി ഫോർ അസിസ്റ്റഡ് റിപ്രൊഡക്ഷന്‍റെ കണ്ടെത്തൽ. കേരളത്തിൽ മാത്രം അഞ്ചിരട്ടിയിലേറെ വർധനയുണ്ട്. 1980കൾ മുതൽ നിലവിലുണ്ടെങ്കിലും അണ്ഡശീതീകരണം എന്ന സംവിധാനത്തിന് വേണ്ടത്ര പ്രചാരണം ഉണ്ടായിരുന്നില്ല. 30 നും 35 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ഇത് കൂടുതലായി തിരഞ്ഞെടുക്കുന്നത്. അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്നതാണ് ഇതിന്റെ പ്രക്രിയ. എപ്പോഴാണോ അമ്മയാകണമെന്ന് അണ്ഡത്തിന്റെ ഉടമയ്ക്ക് തോന്നുന്നത് അപ്പോൾ ഐവിഎഫ് വഴി ബീജവുമായി സംയോജിപ്പിച്ച് ഗർഭാശയത്തിൽ നിക്ഷേപിക്കാവുന്നതാണ്.


 

Related Topics

Share this story