Times Kerala

ഇന്ത്യയിൽ പത്തുലക്ഷത്തിലധികം കുട്ടികൾ 2022-ൽ മീസിൽസ് വാക്സിനെടുത്തിട്ടില്ല; കണക്ക് പുറത്തുവിട്ട് ലോകാരോ​ഗ്യസംഘടന

 
ഇന്ത്യയിൽ പത്തുലക്ഷത്തിലധികം കുട്ടികൾ 2022-ൽ മീസിൽസ് വാക്സിനെടുത്തിട്ടില്ല; കണക്ക് പുറത്തുവിട്ട് ലോകാരോ​ഗ്യസംഘടന

ന്യൂഡൽഹി: ഇന്ത്യയിൽ പത്തുലക്ഷത്തിലധികം കുട്ടികൾ 2022-ൽ മീസിൽസിനുള്ള പ്രതിരോധകുത്തിവെപ്പ് എടുത്തിട്ടില്ലെന്ന് ലോകാരോ​ഗ്യസംഘടനയുടെ വെളിപ്പെടുത്തൽ. സി.ഡിസിയുടേയും ലോകാരോ​ഗ്യസംഘടനയുടേയും റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഉയർന്ന പകർച്ചാസാധ്യതയുള്ള മീസിൽസ് അഥവാ അഞ്ചാംപനി തടയുന്നതിൽ പ്രതിരോധകുത്തിവെപ്പ് അനിവാര്യമാണ്. 194 രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ ശേഖരിച്ചാണ് മീസിൽസ് കുത്തിവെപ്പിന്റെ പുരോ​ഗതി വിലയിരുത്തിയത്. തുടർന്നാണ് മീസിൽസിനുള്ള പ്രതിരോധകുത്തിവെപ്പ് എടുക്കാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടത്. ഇന്ത്യയിൽ പത്തുലക്ഷത്തിലധികം കുട്ടികൾക്കാണ് കുത്തിവെപ്പ് കിട്ടാതിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയ്ക്ക് പുറമെ നൈജീരിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോം​ഗോ, എത്യോപ്യ, പാകിസ്താൻ, അം​ഗോള, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ബ്രസീൽ, മഡ​ഗാസ്കർ തുടങ്ങിയ രാജ്യങ്ങളും മീസിൽസ് കുത്തിവെപ്പിന്റെ കാര്യത്തിൽ പിന്നാക്കമാണ്.

Related Topics

Share this story