Times Kerala

പെരുമ്പാവൂരിൽ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍ നി​ന്ന് വീ​ണ് യു​വാ​വ് മ​രിച്ചു

 
ലിയോ ജോൺസൺ
കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ല്‍ യുവാവിനെ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍ നി​ന്ന് വീ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മരിച്ചത് കി​ഴ​ക്ക​മ്പ​ലം ലി​യോ ജോ​ണ്‍​സ​ണ്‍(29) ആ​ണ്. മേ​ഘ ഗ്രൂ​പ്പ് ക​മ്പ​നി​യു​ടെ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ആണ് ഇദ്ദേഹം. അപകടമുണ്ടായത് ഇന്ന് പുലർച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ്. ഇദ്ദേഹം വീണത് പെ​രു​മ്പാ​വൂ​ര്‍ ഭ​ജ​ന​മ​ഠ​ത്തി​നു സ​മീ​പ​മു​ള്ള മേ​ഘ ആ​ര്‍​ക്കേ​ഡി​ന്‍റെ മൂ​ന്നാം നി​ല​യി​ല്‍ നി​ന്നാ​ണ്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ലിയോ ജോൺസൺ വ​രാ​ന്ത​യി​ലെ കൈ​വ​രി​യി​ല്‍ ഇ​രു​ന്ന​പ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ താ​ഴേ​ക്ക് വീ​ണ​താ​ണെ​ന്നാണ് വിവരം. പെരുമ്പാവൂർ പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് കേസ്. 

Related Topics

Share this story