Times Kerala

ദേശീയ പാതയിൽ തടി ലോറി മറിഞ്ഞു: വൈറ്റില ഇടപ്പള്ളി റൂട്ടിൽ ഗതാഗത നിയന്ത്രണം

 
ലോറി
കൊച്ചി: ദേശീയ പാതയിൽ തടി ലോറി മറിഞ്ഞു. തടി ലോറി മറിഞ്ഞ് അപകടമുണ്ടായത് ഇടപ്പള്ളി വൈറ്റില റൂട്ടിൽ ദേശീയ പാതയിലാണ്. ലോറിയിലുണ്ടായിരുന്ന തടികൾ റോഡിലേക്ക് മറിയുകയും, ഇതേത്തുടർന്ന് സ്ഥലത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ചെയ്തു. ലോറി അപകടത്തിൽപ്പെട്ടത് ഇടപ്പള്ളി വൈറ്റില റൂട്ടിൽ ചക്കര പറമ്പിലാണ്. നിസാര പരിക്കുകളോടെ ലോറി ഡ്രൈവർ രക്ഷപ്പെടുകയുണ്ടായി. ക്ലീനറുടെ കൈക്കാണ് പരിക്കേറ്റത്. ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റാനുളള ശ്രമം പുരോഗമിക്കുന്നു. വൈറ്റില ഇടപ്പള്ളി റൂട്ടിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. തടിക്കഷ്ണങ്ങൾ റോഡിൽ വീണ സാഹചര്യത്തിൽ ആണിത്. 

Related Topics

Share this story