Times Kerala

കാ​ട്ടാ​ന ​ശ​ല്യം: മ​ല​യാ​റ്റൂ​രി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ര്‍, പ്രദേശത്തെ റോഡ് ഉപരോധിച്ചു

 
മലയാറ്റൂർ
കൊ​ച്ചി: മലയാറ്റൂരിൽ കി​ണ​റ്റി​ല്‍​ വീ​ണ കു​ട്ടി​യാ​ന​യെ അ​മ്മ​യാ​ന ര​ക്ഷ​പെ​ടു​ത്തി​യ​തി​ന് പിറകെ പ്രതിഷേധവുമായി നാട്ടുകാർ. ഇ​ല്ലി​ത്തോ​ട്ടി​ൽ ആണ് സംഭവം. ഇവർ ആരോപിക്കുന്നത് പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന ശല്യം രൂക്ഷമാണെന്നും, വ്യാപകമായ കൃഷിനാശം ഉണ്ടാകുന്നുവെന്നുമാണ്. ഇതിനെതിരെ തുടർച്ചയായി പരാതികൾ നൽകിയിട്ടും അധികൃതർ നടപടികളെടുക്കുകയുണ്ടായില്ല. ഇതിന് ശാശ്വതമായ പരിഹാരം ആവശ്യപ്പെട്ട് പ്ര​ദേ​ശ​ത്തെ റോ​ഡ് ഉ​പ​രോ​ധി​ക്കു​ക​യാ​ണ് നാട്ടുകാർ. ഏറെ നേരം നാട്ടുകാരും പോലീസുകാരും തമ്മിൽ വാക്കേറ്റവും ഉണ്ടായി. പ്രദേശത്ത് നിന്ന് പിരിഞ്ഞുപോകാൻ തയ്യാറാകാത്ത നാട്ടുകാർ പ്രതിഷേധം തുടരുകയാണ്. ഇന്ന് പുലർച്ചെയാണ് സാജു എന്ന വ്യക്തിയുടെ കിണറ്റിൽ കുട്ടിയാന വീണത്. തുടർന്നു വനംവകുപ്പ് എത്തിയെങ്കിലും, സമീപത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നതിനാൽ കിണറിനടുത്തേക്ക് പോകാനായില്ല. തുടർന്ന് അമ്മയാന തന്നെ കുട്ടിയാനയെ രക്ഷിക്കുകയായിരുന്നു. 

Related Topics

Share this story