Times Kerala

എറണാകുളം ജനറല്‍ ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മാലിന്യം റോഡിലേക്ക്; നാട്ടുകാർക്കും ദുരിതം 
 

 
 എറണാകുളം  ജനറൽ  ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നി൪വഹിച്ചു

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിൽ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മാലിന്യം റോഡിലേക്ക് ഒഴുകുന്നു. മാലിന്യം റോഡിലൂടെ ഒഴുകി രോഗികള്‍ക്കും നാട്ടുകാര്‍ക്കും ദുരിതമാകുന്നത്. മാലിന്യം റോഡിലൂടെ ഒഴുകാന്‍ തുടങ്ങി രണ്ടാഴ്ചയായിട്ടും മാലിന്യം നീക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. ഇത് കൂടാതെ ആശുപത്രി പരിസരത്ത് മാലിന്യം കെട്ടികിടക്കുകയാണ്. സംഭവത്തില്‍ അധികൃതര്‍ക്ക് പരാതിപ്പെട്ടിട്ടും പരിഹാരം കണ്ടെത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

പലതരം പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആശുപത്രി പരിസരം തന്നെ രോഗങ്ങള്‍ പടരാന്‍ ഇടയാക്കുന്നത്. രണ്ടാഴ്ച്ചയായി സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മാലിന്യം പുറത്തേക്ക് ഒഴുകുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് ജീവനക്കാര്‍ എത്തി മാലിന്യം നീക്കാന്‍ ശ്രമം നടത്തുന്നുണ്ട്.

Related Topics

Share this story