Times Kerala

തീ ​തു​പ്പുന്ന ബൈ​ക്കിൽ അഭ്യാസം കാണിച്ച് യുവാവ്: കേ​സെ​ടു​ത്ത് മോട്ടോർ വാഹന വകുപ്പ്  

 
ക്രൈം
കൊ​ച്ചി: തീ ​തു​പ്പു​ന്ന ബൈ​ക്കി​ല്‍ കൊ​ച്ചി​യി​ല്‍ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യയാൾക്കെ​തി​രെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് കേസെടുത്തു. കേസെടുത്തിരിക്കുന്നത് കി​ര​ണ്‍ ജ്യോ​തി എ​ന്ന​യാ​ള്‍​ക്കെ​തി​രേ​യാ​ണ്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാണിയാൾ. ചെ​ന്നൈ​യി​ല്‍ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ പ​ഠി​ക്കുന്ന ഇയാൾ  അ​ച്ഛ​ന്‍റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ബൈക്കിലാണ് അഭ്യാസപ്രകടനം നടത്തിയത്. ഈ സാഹചര്യത്തിൽ എം വി ഡി അധികൃതർ അച്ഛനോടും വ്യാ​ഴാ​ഴ്ച ആ​ര്‍​ ടി​ ഒ​യ്ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കിയിട്ടുണ്ട്. കൊച്ചി നഗരത്തിലെ തിരക്കുള്ള റോഡിൽ തീ തുപ്പുന്ന ബൈക്കിൽ പാഞ്ഞ് യുവാവ് അഭ്യാസം നടത്തിയത് ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ്. ദൃശ്യങ്ങൾ പകർത്തിയത് പി​ന്നാ​ലെ വ​ന്ന കാ​ര്‍ യാ​ത്ര​ക്കാ​ര​നാ​യ കൊ​ച്ചി സ്വ​ദേ​ശി​യാ​ണ്. വ​ണ്ടി​യു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കാ​നും ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെന്നറിയിച്ച മോ​ട്ടോ​ര്‍ വാ​ഹ​ന ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍, ഇത്തരത്തിലുള്ള യാത്രകൾ അപകടത്തെ ക്ഷണിച്ച് വരുത്തുന്നതാണെന്നും കൂട്ടിച്ചേർത്തു. 

Related Topics

Share this story