Times Kerala

മാ​സ​പ്പ​ടി കേ​സ്:​ വിജി​ല​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്തു​ള്ള പ​രേ​ത​നാ​യ ഗി​രീ​ഷ് ബാ​ബുവിൻ്റെ ഹ​ര്‍​ജി ഇ​ന്ന് വീ​ണ്ടും ഹൈ​ക്കോ​ട​തി​യി​ൽ 

 
ഹൈക്കോടതി
കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ല്‍ ഇന്ന് മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് കൊണ്ടുള്ള ഹർജി വീണ്ടും ഹൈക്കോടതി പരിഗണിക്കും. കോടതി പരിഗണിക്കുന്നത് ക​ള​മ​ശേ​രി സ്വ​ദേ​ശി പ​രേ​ത​നാ​യ ഗി​രീ​ഷ് ബാ​ബു ന​ല്‍​കി​യ ഹ​ര്‍​ജിയാണ്. ഗിരീഷ് ബാബു ഹർജി നൽകിയത് സി​ എം ​ആ​ര്‍ ​എ​ല്‍ ക​മ്പ​നി മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍​ക്കും ഇ​ത​ര രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍​ക്കും ഇ​ല്ലാ​ത്ത സേ​വ​ന​ത്തി​ന് പ്ര​തി​ഫ​ലം ന​ല്‍​കി​യെ​ന്ന സെ​റ്റി​ല്‍​മെ​ന്‍റ് ബോ​ര്‍​ഡി​ന്‍റെ ക​ണ്ടെ​ത്ത​ലി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെട്ടായിരുന്നു. ഈ ഹർജി മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി ത​ള്ളി​യിട്ടുണ്ടായിരുന്നു. ഇ​തി​നെ​തി​രാ​യ റി​വി​ഷ​ന്‍ ഹ​ര്‍​ജി നി​ല​നി​ല്‍​ക്കുന്ന പശ്ചാത്തലത്തിലാണ് ഗിരീഷ് ബാബുവിൻ്റെ മരണം. അഭിഭാഷകൻ നേരത്തെ ഹ​ര്‍​ജി തു​ട​രാ​ന്‍ താൽപര്യമില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് അ​മി​ക്ക​സ് ക്യു​റി​യെ നി​യോ​ഗി​ച്ച് കോ​ട​തി ന​ട​പ​ടി തു​ട​ര്‍ന്നത്. 

Related Topics

Share this story