Times Kerala

തീ ​തു​പ്പു​ന്ന ബൈ​ക്കി​ല്‍ അ​ഭ്യാ​സം നടത്തിയ യു​വാ​വി​ന്‍റെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു: 8,000 രൂ​പ പി​ഴ 

 
ബൈക്ക്
കൊ​ച്ചി: കൊ​ച്ചി​യി​ല്‍ തീ ​തു​പ്പു​ന്ന ബൈ​ക്കി​ല്‍ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ സംഭവത്തിൽ യു​വാ​വി​ന്‍റെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യുകയുണ്ടായി. പിഴയും അടയ്‌ക്കേണ്ടതായുണ്ട്. 8,000 രൂ​പയാണ് പി​ഴയായി അ​ട​യ്‌ക്കേണ്ടത്. മൂന്നു മാസത്തേക്കാണ് ഇയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.മോട്ടോർ വാഹനവകുപ്പ് സസ്‌പെൻഡ് ചെയ്തത് ​തിരു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ കി​ര​ണ്‍ ജ്യോ​തി​യു​ടെ ലൈ​സ​ൻ​സാ​ണ്. ചെന്നെയിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന ഇയാൾ അ​ന​ധി​കൃ​ത​മാ​യി ബൈ​ക്ക് രൂ​പ​മാ​റ്റം വ​രു​ത്തു​ക​യും, അ​മി​ത ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കു​ന്ന സൈ​ല​ന്‍​സ​റു​ക​ള്‍ ഘ​ടി​പ്പി​ക്കു​ക​യും ചെയ്തിരുന്നു. ഇയാൾക്കെതിരെ മോട്ടോർവാഹന വകുപ്പ് കേസെടുത്തിരിക്കുന്നത് ഈ സംഭവത്തിലാണ്. കി​ര​ണ്‍ കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ തീ​തു​പ്പു​ന്ന ബൈ​ക്കി​ൽ അഭ്യാസപ്രകടനം നടത്തിയത് ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി 10.30ഓ​ടെ​യാ​ണ്. 

Related Topics

Share this story