Times Kerala

ഇ​ന്ത്യ​യി​ലെ ആ​ദ്യ രാ​ജ്യാ​ന്ത​ര ജെ​ന്‍ എ​ ഐ കോ​ണ്‍​ക്ലേ​വി​ന് ഇ​ന്ന് തു​ട​ക്കം കുറിക്കും 

 
ai
കൊ​ച്ചി: ഇന്ന് ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ രാ​ജ്യാ​ന്ത​ര ജെ​ന്‍ എ ​ഐ കോ​ണ്‍​ക്ലേ​വി​ന് തുടക്കമാകും. കോ​ണ്‍​ക്ലേ​വ് നടക്കുക കൊ​ച്ചി ബോ​ള്‍​ഗാ​ട്ടി ലു​ലു ഗ്രാ​ന്‍റ് ഹ​യാ​ത്ത് ഇന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ സെന്‍റ​റി​ലാ​ണ്. രാ​വി​ലെ 10ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ആണ് ചടങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യുന്നത്. അധ്യക്ഷത വഹിക്കുന്നത് വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി പി.​രാ​ജീ​വ് ആണ്. ചടങ്ങിൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.വേ​ണു, ലു​ലു ഗ്രൂ​പ്പ് എം​ ഡി​യും ചെ​യ​ര്‍​മാ​നു​മാ​യ എം.​എ. യൂ​സ​ഫ​ലി എന്നിവർ പങ്കെടുക്കും. കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത് കേ​ര​ള സ്റ്റേ​റ്റ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഐ​ ബി ​എ​മ്മു​മാ​യി ചേ​ര്‍​ന്നാ​ണ്. കോൺക്ലേവിൽ പ​രി​വ​ര്‍​ത്ത​ന സാ​ധ്യ​ത​ക​ളും, സ​മൂ​ഹ​ത്തി​ലും സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ലും അ​തു​ണ്ടാ​ക്കു​ന്ന സ്വാ​ധീ​ന​വും ചർച്ച ചെയ്യപ്പെടും. രണ്ടു ദിവസങ്ങളായി നടക്കുന്ന സമ്മേളനത്തിൽ 17 സെ​ഷ​നു​ക​ളാ​ണ് ഉള്ളത്. 

Related Topics

Share this story