Times Kerala

ഇ ഡിയോട് ക​രു​വ​ന്നൂ​ര്‍ കേ​സ് രേ​ഖ​ക​ള്‍ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാറാൻ നിർദേശിച്ച് ഹൈ​ക്കോ​ട​തി 

 
ഹൈക്കോടതി
കൊ​ച്ചി: ക്രൈം​ബ്രാ​ഞ്ചി​ന് ക​രു​വ​ന്നൂ​ര്‍ കേ​സ് രേ​ഖ​ക​ള്‍ കൈ​മാ​റാ​ന്‍ ഇ​ ഡിയോട് നിർദേശിച്ച് ഹൈ​ക്കോ​ട​തി. രേ​ഖ​ക​ള്‍ കൈ​മാ​റേ​ണ്ട​ത് ചീ​ഫ് ഇ​ന്‍​വ​സ്റ്റി​ഗേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​ക്കാ​ണ്. അതോടൊപ്പം ക്രൈംബ്രാഞ്ച് രേഖകളിലുള്ള പരിശോധന ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ല്‍ പൂർത്തിയാക്കണമെന്നും കോടതി നിർദേശം നല്കിയിട്ടുണ്ട്. കോടതി വിധിയുണ്ടായിരിക്കുന്നത് കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ ഡി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത രേ​ഖ​ക​ള്‍ ആവശ്യപ്പെട്ട് ക്രൈം​ബ്രാ​ഞ്ച് നൽകിയ ഹ​ര്‍​ജി​യി​ലാ​ണ്. ക​രു​വ​ന്നൂ​രി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടിലെ രേഖകൾ കേസിൽ അന്വേഷണം നടത്തുന്ന ഇ ഡി കസ്റ്റഡിയിലെടുത്തിട്ടുണ്ടായിരുന്നു. ക്രൈം​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത് ക​രു​വ​ന്നൂ​രി​ലെ ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച കേ​സു​ക​ളാ​ണ്. 

Related Topics

Share this story