Times Kerala

കൊച്ചിയിൽ ഗ്യാ​സ് സി​ലി​ണ്ട​ർ ചോ​ർന്ന് ഹോ​ട്ട​ലി​ന് തീ​പി​ടി​ച്ചു

 
 ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീട്ടമ്മ മരിച്ചു
വൈ​പ്പി​ൻ: കൊ​ച്ചി​യി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ ചോ​ർ​ച്ചയുണ്ടായതിനെ തുടർന്ന് ഹോ​ട്ട​ലി​നു തീ​പി​ടി​ച്ചു. സംഭവമുണ്ടായത് ഇന്ന് പുലർച്ചെ 5.45നാണ്. ഞാ​റ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് ചോർന്നതിന് പിന്നാലെ പോലീസ് സ്റ്റേഷന് സമീപമുള്ള ജ​ന​കീ​യ ഹോ​ട്ട​ലി​ൽ തീപിടിക്കുകയായിരുന്നു. തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രെ​ത്തിയാണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കിയത്. പി​ന്നാ​ലെ മാ​ലി​പ്പു​റ​ത്തു​ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റ് എത്തുകയായിരുന്നു. തീ പൂർണമായും അണച്ചത് ഇവരാണ്. സംഭവത്തിൽ ആളപായമോ, പരിക്കോ ഇല്ല. ഈ ഹോട്ടൽ കു​ടും​ബ​ശ്രീ അംഗങ്ങൾ ന​ട​ത്തു​ന്നതാണ്. ഞാ​റ​ക്ക​ൽ പൂ​ന്തോ​ട​ത്ത് സ​ന്തോ​ഷി​നാണ് ഇതിൻ്റെ ഉടമസ്ഥത. 

Related Topics

Share this story