വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; പ്രതി അറസ്റ്റിൽ
Nov 17, 2023, 22:47 IST

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ എരുമേലി സ്വദേശിനി പിടിയിൽ. ധന്യാ ശ്രീധരനെയാണ് ഇൻഫോപാർക്ക് പൊലീസ് പിടികൂടിയത്. കാക്കനാട് പ്രവർത്തിക്കുന്ന അലൈൻ ഇന്റർനാഷണൽ എന്ന വിദേശ റിക്രൂട്ടിംഗ് ഏജൻസിയുടെ മറവിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. കേസിലെ മറ്റു രണ്ടു പ്രതികൾ ഒളിവിലാണ്.