Times Kerala

എ​ ഐ കോ​ൺ​ക്ലേ​വി​നു തു​ട​ക്കമായി: ഇത് കേ​ര​ള​ത്തെ ജെ​ൻ ഹ​ബ് ആ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള നാ​ഴി​ക​ക്ക​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ 

 
പിണറായി
കൊ​ച്ചി: എ ​ഐ കോ​ൺ​ക്ലേ​വി​നു കൊച്ചിയിൽ തുടക്കമായി. ദ്വി​ദി​ന ജെ​ന​റേ​റ്റീ​വ് എ ​ഐ കോ​ണ്‍​ക്ലേ​വി​നാണ് കൊ​ച്ചി​യി​ല്‍ തു​ട​ക്ക​മാ​യത്. നി​ര്‍​മി​ത​ബു​ദ്ധി​യു​ടെ സാ​ധ്യ​ത​ക​ളും സ​മൂ​ഹ​ത്തി​ലെ സ്വാ​ധീ​ന​വും ച​ര്‍​ച്ച ചെ​യ്യു​ന്നതാണ് ഇത്. കോൺക്ലേവ് നടന്നത് കൊ​ച്ചി​യി​ലെ ലു​ലു ഗ്രാ​ന്‍​ഡ് ഹ​യാ​ത്ത് ബോ​ള്‍​ഗാ​ട്ടി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ആണ്. ഇത് ഉദ്ഘാടനം ചെയ്തത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാണ്. എ ​ഐ കോ​ൺ​ക്ലേ​വ് കേ​ര​ള​ത്തെ ജെ​ൻ ഹ​ബ് ആ​യി ഉ​യ​ർ​ത്തു​ന്ന​തി​ലെ നാ​ഴി​ക​ക്ക​ല്ലാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇത് കേ​ര​ള സ​മ്പ​ദ്ഘ​ട​ന​യ്ക്ക് ആഗോള ശ്രദ്ധ നേടിക്കൊടുക്കാൻ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേർത്തു. എ​ല്ലാ വെ​ല്ലു​വി​ളി​ക​ളെ​യും ഭേ​ദി​ച്ച് കേ​ര​ള​ത്തി​ലെ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ മുന്നോട്ട് കുതിക്കുകയാണെന്നും, കേരളത്തിൽ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും കൃ​ഷി​യി​ലും വ്യ​വ​സാ​യ​ങ്ങ​ളി​ലു​മ​ട​ക്കം മി​ക​ച്ച മാ​തൃ​ക​ക​ൾ ഉണ്ടാക്കപ്പെടുന്നുണ്ടെന്നും പറഞ്ഞ അദ്ദേഹം ആ ഭാവിക്കു വേണ്ടി നാം വിദ്യാർത്ഥികളെ ഒരുക്കണമെന്നും വ്യക്തമാക്കി. 

Related Topics

Share this story