തൃക്കാക്കരയിലുളള ആര്യാസ് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; ഹോട്ടൽ പൂട്ടിച്ചു
Nov 19, 2023, 15:29 IST

കൊച്ചി: തൃക്കാക്കരയിലുളള ആര്യാസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആർ ടി ഒയ്ക്കും മകനും ഭക്ഷ്യവിഷബാധ. ആർ ടി ഒ ജി. അനന്തകൃഷ്ണനും മകനും പനിയും വയറിളക്കവും ഉൾപ്പടെയുളള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. സംഭവത്തിൽ അനന്തകൃഷ്ണൻ നൽകിയ പരാതിയിൽ തൃക്കാക്കരയിൽ പ്രവർത്തിക്കുന്ന ആര്യാസ് വെജിറ്റേറിയൻ ഹോട്ടൽ കൊച്ചി നഗരാസഭയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ അടപ്പിച്ചു. ഭക്ഷ്യവിഷബാധയേറ്റ അനന്ദകൃഷ്ണൻ ആശുപത്രിയിൽ ചികിത്സയിലാണ്.കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് അനന്തകൃഷ്ണനും മകനും ഹോട്ടലിൽ നിന്ന് നെയ്‌റോസ്റ്റും വടയും കാപ്പിയും കഴിച്ചത്. പത്തുമണിയോടെ അസ്വസ്ഥതകൾ അനുഭവപ്പെട്ടു. വൈകുന്നേരം ദേഹാസ്വാസ്ഥ്യവും പനിയും കൂടിയതിനെ തുടർന്ന് ഡോക്ടറെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ഇതിനുശേഷം അനന്തകൃഷ്ണനും മകനും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.