Times Kerala

ന​ട​ന്‍ അ​ല​ന്‍​സി​യ​റി​നെ​തി​രേ വ​നി​താ ക​മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു
 

 
ന​ട​ന്‍ അ​ല​ന്‍​സി​യ​റി​നെ​തി​രേ വ​നി​താ ക​മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ല്‍ ന​ട​ന്‍ അ​ല​ന്‍​സി​യ​റി​നെ​തി​രേ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് സംസ്ഥാന വ​നി​ത ക​മീ​ഷ​ന്‍.

തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ എ​സ്പി ഡി.​ശി​ല്‍​പ​യോ​ട് സം​ഭ​വം സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി വ​നി​ത ക​മീ​ഷ​ന്‍ അ​ധ്യ​ക്ഷ പി ​സ​തീ​ദേ​വി പ​റ​ഞ്ഞു. ചാ​ന​ല്‍ പ്ര​വ​ര്‍​ത്ത​ക​യെ അ​വ​ഹേ​ളി​ച്ചു കൊ​ണ്ടു സം​സാ​രി​ച്ച​തി​നേ​തി​രേ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ അ​ല​ന്‍​സി​യ​റി​നെ​തി​രേ തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ എ​സ്പി കേ​സ് ര​ജി​സ്റ്റ​ര്‍ ചെയ്തിട്ടുണ്ട്. 

സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് വി​ത​ര​ണ ച​ട​ങ്ങി​ല്‍ അ​ല​ന്‍​സി​യ​ര്‍ ന​ട​ത്തി​യ സ്ത്രീ​വി​രു​ദ്ധ പരാമർശനത്തിന്  വ​ന്‍ വിമർശനം ഉയർന്നിരുന്നു.  അ​വാ​ര്‍​ഡ് സ്വീ​ക​രി​ച്ച ശേ​ഷം പു​ര​സ്‌​കാ​ര​മാ​യി പെ​ണ്‍​പ്ര​തി​മ ന​ല്‍​കി പ്ര​ലോ​ഭി​പ്പി​ക്ക​രു​തെന്നാണ്  അ​ല​ന്‍​സി​യ​ര്‍ പറഞ്ഞത്. ഇതിന് പിന്നാലെ  വി​ഷ​യ​ത്തി​ൽ അ​ല​ന്‍​സി​യ​റി​ന്‍റെ പ്ര​തി​ക​ര​ണം എ​ടു​ക്കാ​ന്‍ പോ​യ ചാ​ന​ല്‍ പ്ര​വ​ര്‍​ത്ത​ക​യ്‌​ക്കെ​തി​രേയാണ്  അ​ദ്ദേ​ഹം മോ​ശം പ​ദ​പ്ര​യോ​ഗം നടത്തിയത്.

Related Topics

Share this story