Times Kerala

വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും വീണ്ടും വരുന്നു; പ്രേക്ഷകരെ കോരിത്തരിപ്പിച്ച് ദേവദൂതൻ ട്രെയ്‍ല‍ർ

 
വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും വീണ്ടും വരുന്നു; പ്രേക്ഷകരെ കോരിത്തരിപ്പിച്ച് ദേവദൂതൻ ട്രെയ്‍ല‍ർ

പാട്ട് കൊണ്ടും ബാക്ക്ഗ്രൗണ്ട് സ്കോ‍ർ‌ കൊണ്ടും വിദ്യസാ​ഗ‍ർ വിസ്മയം തീ‍ർത്ത ചിത്രം ദേവദൂതൻ സിനിമയുടെ ട്രെയ്‍ല‍ർ റിലീസ് ചെയ്‌തു. ഇന്ന് മോഹൻലാൽ ഉൾപ്പടെയുള്ള താരങ്ങളും ചിത്രത്തിന്റെ അണിയപ്രവ‍ർത്തകരും കലൂ‍ർ ​ഗോകുലം പാ‌ർക്കിൽ വെച്ചു നടന്ന ചടങ്ങിലാണ് ട്രെയ്‍ല‍ർ പുറത്തിറക്കിയത്. ഒരു സമയത്ത് ബോക്സ് ഓഫീസിൽ പരാജയപ്പെട്ട, അണ്ട‍ർ റേറ്റ‍ഡ് വിഭാഗത്തിലേക്ക് നീക്കപ്പെട്ട ചിത്രത്തിനായി ഇന്ന് കാത്തിരിക്കുന്നത് നിരവധി ആളുകളാണ്.

ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദേവദൂതൻ റീമാസ്റ്റേർഡ് 4 കെ അറ്റ്‌മോസ്‌ പതിപ്പ് തയ്യാറാകുന്നത്. നേരത്തെ ചിത്രത്തിന്റെ പുതിയ പതിപ്പിന്റെ പണിപ്പുരയിലിരിക്കുന്ന ചിത്രം സിബി മലയിൽ പങ്കുവെച്ചിരുന്നു. 2000ത്തിൽ പുറത്തിറങ്ങിയ മിസ്റ്ററി ത്രില്ലർ ചിത്രമാണ് ദേവദൂതൻ. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ സിനിമയിൽ വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്.

Related Topics

Share this story