വയനാടിനായി കൈകോർത്ത് സം​ഗീത കലാകാരന്മാർ | Music artists release video album for Wayanad

വയനാടിനായി കൈകോർത്ത് സം​ഗീത കലാകാരന്മാർ | Music artists release video album for Wayanad
Updated on

കോഴിക്കോട്: കേരളത്തിലെ സംഗീത കലാകാരന്മാർ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ഒരു കൈത്താങ്ങിനായി കൈകോർക്കുന്നു. ദുരിതബാധിത രുടെ പുനരധിവാസത്തിനായി കലാകാരന്മാർ വീഡിയോ ഗാനം പുറത്തിറക്കി. ഇന്ത്യയിലെ പ്രശസ്തരായ 25 ഗായകർ ചേർന്നാണ് 'ഹൃദയമേ' എന്ന സംഗീത വീ‍ഡിയോ ആൽബം പാടിയിരിക്കുന്നത്. ഇതിൽ നിന്നുള്ള വരുമാനം വയനാട്ടിലെ ദുരിത ബാധിതർക്ക് നൽകുന്നതായിരിക്കും.

ഗാനത്തിൻ്റെ ദൃശ്യങ്ങളിൽ വയനാടിൻ്റെ കണ്ണീർ കാഴ്ചകളും, രക്ഷാപ്രവർത്തനവുമാണ് കാണാൻ കഴിയുക. ഈ വീഡിയോ ആൽബം ദുരന്തമുഖത്തെ ഇന്ത്യൻ സൈനികരുടെ സമർപ്പണത്തിനുള്ള ആദരം കൂടിയാണ്. ഗാനരചന കൈതപ്രവും, സംഗീതം രാജേഷ് ബാബു കെ ശൂരനാടും നിർവ്വഹിച്ചപ്പോൾ, ഗാനത്തിൻ്റെ ഏകോപനം ഗായകൻ പി കെ സുനിൽകുമാർ ആയിരുന്നു.

അഞ്ചു ദിവസങ്ങൾ കൊണ്ടാണ് ഇത് തയ്യാറാക്കിയത്. ഗാനം ആലപിച്ചിരിക്കുന്നത് ഹരിഹരൻ, ഉഷ ഉതുപ്പ്, എം ജി ശ്രീകുമാർ, ഉണ്ണിമേനോൻ, ഉണ്ണികൃഷ്ണൻ, സിത്താര, നരേഷ് അയ്യർ, മധു ബാലകൃഷ്ണൻ, മൃദുല വാര്യർ, അനുരാധ ശ്രീരാം, നജീം അർഷാദ്, അൻവർ സാദത്ത് എന്നിവരടക്കമുള്ള ഗായകരാണ്.

ആൽബത്തിൻ്റെ പ്രകാശനം നിർവ്വഹിച്ചത് കൈതപ്രം നമ്പൂതിരിയും, കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗും ചേർന്നാണ്. ഇതിൽ നിന്നുള്ള വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നൽകുക.

Related Stories

No stories found.
Times Kerala
timeskerala.com