വൈലോപ്പിള്ളി കവിത "കൃഷ്ണാഷ്ടമി" ചലച്ചിത്രമാകുന്നു; ചിത്രം ആഗസ്റ്റോടെ തിയറ്ററുകളിൽ എത്തും | Vailoppilly's poem

സംഗീത സംവിധായകൻ ഔസേപ്പച്ചനാണ് വരികൾക്ക് ഈണം നൽകുന്നത്
വൈലോപ്പിള്ളി കവിത "കൃഷ്ണാഷ്ടമി" ചലച്ചിത്രമാകുന്നു; ചിത്രം ആഗസ്റ്റോടെ തിയറ്ററുകളിൽ എത്തും | Vailoppilly's poem
Updated on

മലയാളത്തിലെ സാഹിത്യ നിപുണൻ വൈലോപ്പിള്ളി ശ്രീധരമേനോൻറെ "കടൽക്കാക്കകൾ"(1958) എന്ന കവിതാ സമാഹാരത്തിലെ ‘കൃഷ്ണാഷ്ടമി എന്ന കവിത ചലച്ചിത്രമാകാൻ അണിയറയിൽ ഒരുങ്ങുന്നു(Vailoppilly's poem). ”കൃഷ്ണാഷ്ടമി: the book of dry leaves” എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

സംവിധാനയാകനും ഡോക്ടറുമായ അഭിലാഷ് വാൻ ബാബുവാണ് ചിത്രമൊരുക്കുന്നത്. സംഗീത സംവിധായകൻ ഔസേപ്പച്ചനാണ് വരികൾക്ക് ഈണം നൽകുന്നത്. ജയരാജ് വാര്യർ, പി എസ് വിദ്യാധരൻ, സ്വർണ്ണ, ഇന്ദുലേഖ വാര്യർ, അമൽ ആൻറണി, ചാർളി ബഹറിൻ എന്നിവരും ഔസേപ്പച്ചനൊപ്പം പങ്കുചേരും. ചിത്രത്തിന്റെ 9 ഷെഡ്യൂളുകളിൽ 5 എണ്ണം പൂർത്തിയായി ചിത്രത്തിന്റെ നിർമ്മാണം അമ്പലക്കര ഗ്ലോബൽ ഫിലിംസീനാണ്. ആഗസ്റ്റോടെ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാനാണ് നീക്കമെന്ന് ഡോക്ടർ അഭിലാഷ് ബാബു പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com