Times Kerala

 ‘ബ്രൂസ് ലീ’ സിനിമ ഉപേക്ഷിച്ചതായി ഉണ്ണി മുകുന്ദന്‍; കാരണം വെളിപ്പെടുത്തി നടന്‍

 
 ‘ബ്രൂസ് ലീ’ സിനിമ ഉപേക്ഷിച്ചതായി ഉണ്ണി മുകുന്ദന്‍; കാരണം വെളിപ്പെടുത്തി നടന്‍
ആക്ഷന്‍ ഹീറോ പരിവേഷത്തിൽ ഉണ്ണി മുകുന്ദൻ എത്തുമെന്ന് പ്രതീക്ഷിച്ച ചിത്രമായിരുന്നു ‘ബ്രൂസ് ലീ’. സംവിധായകന്‍ വൈശാഖ് ഉണ്ണി മുകുന്ദനെ നായകനാക്കി പ്രഖ്യാപിച്ച ചിത്രം ബ്രൂസ് ലീ ഉപേക്ഷിച്ചതായി ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തി. ബ്രൂസ് ലീ സിനിമ ഉപേക്ഷിച്ചോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി ആയാണ് നടന്‍ ഇക്കാര്യം അറിയിച്ചത്. 
 
‘അതെ സുഹൃത്തേ. ദൗര്‍ഭാഗ്യവശാല്‍ ബ്രൂസ് ലീ ഉപേക്ഷിക്കേണ്ടി വന്നു. ക്രിയേറ്റീവ് ആയ കാരണങ്ങളാലാണ് അത് വേണ്ടി വന്നത്. പക്ഷേ അതേ ടീം മറ്റൊരു പ്രോജക്റ്റിന് വേണ്ടിയുള്ള ജോലികളിലാണ്. അത് ഒരു ആക്ഷന്‍ ചിത്രമാവാനാണ് സാധ്യത. കാലം എന്താണോ ആവശ്യപ്പെടുന്നത് അതനുസരിച്ചാവും ആ ചിത്രം. അടുത്ത വര്‍ഷം തന്നില്‍ നിന്നും തീര്‍ച്ചയായും ഒരു ആക്ഷന്‍ ചിത്രം പ്രതീക്ഷിക്കാം’- എന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. 

Related Topics

Share this story