ഉണ്ണി ലാലു നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
Nov 18, 2023, 11:33 IST

രേഖ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ യുവനടനാണ് ഉണ്ണി ലാലു. താരം നായകനായി എത്തുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഉണ്ണി ലാലുവിനെ കൂടാതെ സിദ്ധാർഥ് ഭരതനും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നുണ്ട്. നവാഗതനായ ജിഷ്ണു ഹരീന്ദ്ര വർമയാണ് സിനിമയുടെ സംവിധയകാൻ. റൊമാന്റിക് ഡ്രാമയായി എത്തുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.