ആരാധിക മരിച്ചതിന് പിന്നാലെ ഷോ മാറ്റിവച്ച് ടെയിലര്‍ സ്വിഫ്റ്റ്
Nov 19, 2023, 14:23 IST

ആരാധകന്‍ മരിച്ചതിന് പിന്നാലെ ഷോ മാറ്റിവച്ച് അമേരിക്കന്‍ ഗായിക ടെയിലര്‍ സ്വിഫ്റ്റ്. ബ്രസീലിലെ റിയോഡി ജനീറോയില്‍ നടക്കാനിരുന്ന പരിപാടിയാണ് മാറ്റിവെച്ചത്. പ്രദേശത്തെ കൊടുംചൂടിലാണ് ഗായികയുടെ ആരാധിക കുഴഞ്ഞുവീണ് മരിച്ചത്.
റിയോയിലെ അസഹനീയമായ ഉയർന്നതോതിലുള്ള ചൂട് മൂലം ഷോ മാറ്റിവയ്ക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ താരം പറഞ്ഞു. എന്റെ ആരാധകരുടെയും സഹപ്രവര്‍ത്തകരുടെയും സംഘാംഗങ്ങളുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് പ്രാധാന്യമെന്നും താരം വ്യക്തമാക്കി.

അന്നാ ക്ലാര ബെന്‍വിഡസ് എന്ന 23കാരിയാണ് വെള്ളിയാഴ്ച നടന്ന ഷോയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.