വഞ്ചകർ എന്നും വഞ്ചകരായി തുടരും! ചിലർക്കെതിരെ തെളിവുകൾ പുറത്തുവിടാമെന്ന് ബാല; ആരെയാണ് ഉദ്ദേശിച്ചതെന്ന് ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് നടൻ ബാല. ഇപ്പോഴിതാ താൻ ചിലർക്കെതിരെ തെളിവുകൾ പുറത്തുവിടുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ബാല. ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ച പുതിയ വീഡിയോയിലാണ് ബാലയുടെ മുന്നറിയിപ്പ്. ആർക്കെതിരെയാണെന്നോ എന്താണ് സംഭവമെന്നോ വ്യക്തമാക്കാതെയാണ് ബാലയുടെ വീഡിയോ. വഞ്ചകർ എന്നും വഞ്ചകരായി തുടരും, കാര്യമാക്കേണ്ട. തെളിവ് ഉടനെത്തും. എന്റെ വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുക. ഞാൻ നിങ്ങളെല്ലാവരെയും സ്നേഹിക്കുന്നു എന്ന് ക്യാപ്‌ഷൻ കൊടുത്ത ശേഷമാണ് ബാലയുടെ വീഡിയോ പോസ്റ്റ്. 'ചില കാര്യങ്ങളിൽ മിണ്ടാതിരിക്കുന്നതിനു കാരണമെന്തെന്ന് വച്ചാൽ, ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ സ്നേഹത്തോടെ ഭക്ഷണത്തെ സമീപിക്കുന്നു. അതുപോലെ റോഡിലെ ചെളി എടുത്തിടാൻ പറ്റുമോ? ചിലർ പബ്ലിസിറ്റി ചെയ്യുന്നു, പച്ചക്കള്ളങ്ങൾ പറയുന്നു. മനസാക്ഷി ഇല്ലാതെ പെരുമാറുന്നു' എന്നൊക്കെയാണ് ബാല പറയുന്നത്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായി എത്തുന്നത്.
