തിയേറ്ററുകളിൽ ആളിക്കത്തിയ ടൈഗർ നാഗേശ്വര റാവു ഒടിടിയിൽ സ്ട്രീമിംഗ് തുടങ്ങി

ഇന്ത്യ എമ്പാടുമുള്ള സിനിമാ പ്രേക്ഷകരെ രോമാഞ്ചം കൊള്ളിക്കുന്ന രംഗങ്ങളിലൂടെ ആവേശ കൊടുമുടിയിലെത്തിച്ച മാസ് മഹാരാജ രവി തേജയുടെ ചിത്രം ടൈഗർ നാഗേശ്വര റാവു ഒടിടിയിൽ റിലീസായി. ലോകത്തെ തന്നെ ഏറ്റവും പ്രമുഖ ഒടിടി ശൃംഖലയായ ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

ഒടിടിയിൽ റിലീസായി മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് വ്യൂസാണ് ചിത്രത്തിന് ലഭിച്ചത് എന്നതാണ് റിപ്പോർട്ടുകൾ പറയുന്നത്. നല്ലൊരു എന്റർടൈനറിനായി കാത്തിരുന്ന പ്രേക്ഷകർക്ക് വലിയൊരു ആശ്വാസം തന്നെയാണ് ടൈഗർ നൽകിയത് എന്നാണ് പൊതുവെയുള്ള അഭിപ്രായം.വംശി സംവിധാനം ചെയ്ത ടൈഗർ ദസറ ആഘോഷത്തോട് അനുബന്ധിച്ചായിരുന്നു തിയേറ്ററുകളിൽ എത്തിയിരുന്നത്.
നിർമ്മാതാവിന്റെ സമ്പൂർണ്ണ പിന്തുണയോടെ മികച്ച രീതിയിൽ നിർമ്മിച്ച ചിത്രം രവി തേജയുടെ കരിയറിലെതന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമായിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് ആർ മതി ISC ആയിരുന്നു.ജി.വി. പ്രകാശ് കുമാരാണ് സംഗീത സംവിധാനം നിർവഹിച്ചത്.അവിനാശ് കൊല്ലയാണ് പ്രൊഡക്ഷൻ ഡിസൈനർ. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസർ മായങ്ക് സിൻഘാനിയയുമാണ്.
രവി തേജക്ക് പുറമെ നൂപുർ സനോൺ, ഗായത്രി ഭരദ്വാജ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥയും സംവിധാനവും ചെയ്തിരിക്കുന്നത് വംശി ആണ്.