നാല് പേരുണ്ട് മക്കൾ;അവർക്കൊപ്പം റീൽസ് ചെയ്ത് മനോജ് കെ ജയൻ
Nov 20, 2023, 19:06 IST

മക്കൾക്കൊപ്പം റീൽസ് ചെയ്ത് ശ്രെദ്ധേയനായി നടൻ മനോജ് കെ ജയൻ. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് വീഡിയോക്ക് ലൈക്കുകളുടെയും കമന്റുകളുടെയും പെരുമഴയാണ് ഇപ്പോൾ. കുഞ്ഞാറ്റ, ആശയുടെ മകൾ, മനോജിന്റെയും ആശയുടെയും മകൻ എന്നിവർക്കൊപ്പമുള്ള സന്തോഷകരമായ അമൂല്യ നിമിഷങ്ങളുടെ വീഡിയോ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. മനോജിന് മൂന്നല്ല നാല് കുട്ടികൾ എന്നും പോസ്റ്റിനു താഴെ കമന്റുകൾ വന്നിരുന്നു. ഭാര്യ ആശയുടെ സുഖവിവരങ്ങൾ തിരക്കിയും കമന്റുകൾ വന്നിരുന്നു.

മക്കളുടെ പഠനകാര്യങ്ങളുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്നു മനോജിന്റെ ഭാര്യ ആശ.
സമൂഹമാധ്യമങ്ങളിൽ സജീവമാണ് മനോജ്. അതുകൊണ്ട് തന്നെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റുകളും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.
ധ്യാൻ ശ്രീനിവാസൻ നായകനായെത്തിയ ജയ്ലർ ആണ് മനോജിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം.