

അഭിനേതാക്കളെ ‘പാന്‍ ഇന്ത്യന്‍’ എന്ന് വിളിക്കുന്നതിനോടുള്ള വിയോജിപ്പ് തുറന്ന് പറഞ്ഞ് നടി പ്രിയാമണി. പാന്‍ ഇന്ത്യന്‍ എന്ന പ്രയോഗം തന്നെ നിര്‍ത്തണമെന്നാണ് നടി ആവശ്യപ്പെടുന്നത്. ഷോയുടെ ജനപ്രീതിയെക്കുറിച്ചും വർഷങ്ങളായി പ്രേക്ഷകരുടെ പ്രതികരണരീതിയിലുണ്ടായ മാറ്റത്തെക്കുറിച്ചുമുള്ള ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു താരം.
"ബോളിവുഡിലെ താരങ്ങൾ തെക്കേ ഇന്ത്യയിലേക്ക് വരുമ്പോൾ അവരെയാരും പ്രാദേശിക നടൻ എന്ന് വിളിക്കുന്നില്ല. വർഷങ്ങളായി പല സ്ഥലത്തുള്ള അഭിനേതാക്കൾ ഭാഷകൾക്കപ്പുറം പ്രവർത്തിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് ഇപ്പോൾ ആളുകളെ പാൻ ഇന്ത്യൻ എന്ന രീതിയിൽ ലേബൽ ചെയ്യുന്നത്?. കമൽഹാസൻ, രജനീകാന്ത്, പ്രകാശ് രാജ്, ധനുഷ് തുടങ്ങിയ നിരവധി താരങ്ങൾ പതിറ്റാണ്ടുകളായി വിവിധ ഭാഷകളിൽ പ്രവർത്തിച്ചിട്ടും അവരെയൊന്നും ‘പാൻ-ഇന്ത്യൻ നടന്മാർ’ എന്ന് വിശേഷിപ്പിച്ചിട്ടില്ല. അവരെല്ലാം ഇന്ത്യൻ നായകന്മാർ എന്ന് മാത്രമാണ് അറിയപ്പെടുന്നത്.” - പ്രിയാമണി പറഞ്ഞു.
"അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കും വ്യക്തികൾക്കും അനുസരിച്ച് താരങ്ങളെ അംഗീകരിക്കുക. അഭിനേതാക്കൾ അമിതമായി പാൻ ഇന്ത്യൻ എന്ന പദം ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന പ്രവണത കാണുമ്പോൾ ചിരി വരുന്നു. ആളുകൾ ഇപ്പോൾ അമിതമായി സെൻസിറ്റീവായിരിക്കുന്നു. അഭിപ്രായങ്ങൾ ഉണ്ടാകുന്നതിൽ തെറ്റില്ല, പക്ഷേ ഒന്നിനെയും അമിതമായി വിശകലനം ചെയ്യുകയോ മറ്റുള്ളവരെ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. ഒരുപാട് പേർ അതിനായി കഠിനാധ്വാനം ചെയ്യുന്നുണ്ട് . അതിനെ അഭിനന്ദിക്കുക. ഒരു പ്രേക്ഷകൻ എന്ന നിലയിൽ നിങ്ങൾക്ക് ഇഷ്‌ടപ്പെട്ടത് എനിക്ക് ഇഷ്ടപ്പെടണമെന്നില്ല. അത് തെറ്റല്ല.” - പ്രിയാമണി കൂട്ടിച്ചേർത്തു.
മലയാളത്തിൽ സത്യം എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണിയുടെ തുടക്കം. പിന്നീട് മലയാളം, ഹിന്ദി, തമിഴ് സിനിമാമേഖലകളില്‍ ഒരുപോലെ പ്രവര്‍ത്തിച്ച താരമാണ് പ്രിയാമണി. ബോളിവുഡിലടക്കം ചെയ്ത നിരവധി വേഷങ്ങളിലൂടെ പ്രിയാമണി ശ്രദ്ധേയമാണ്.