Times Kerala

താളിലെ പുതിയ ഗാനം റിലീസ് ആയി

 
DTUJ

ആന്‍സണ്‍ പോള്‍, ആരാധ്യാ ആന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് താൾ .ചിത്രത്തിലെ "പുലരിയില്‍ ഇളവെയില്‍" എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ആയിരിക്കുകയാണ് ഇപ്പോൾ.


കോളേജ് ജീവിതത്തിലെ നല്ല ഓര്‍മ്മകളിലേക്ക് തിരികെ കൂട്ടിക്കൊണ്ടു പോകാൻ ഈ ഗാനത്തിന് കഴിയുന്നുണ്ട്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
 
കെ. എസ്. ഹരിശങ്കറും ശ്വേതാ മോഹനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.റൊമാന്റിക് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമ കോളേജിലെ രണ്ട് കാലഘട്ടങ്ങളില്‍ നടക്കുന്ന കഥയാണ് പറയാൻ ശ്രെമിക്കുന്നത് എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. 
 രാജാ സാഗര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡോ. ജി കിഷോര്‍ ആണ്. ഗ്രേറ്റ് അമേരിക്കന്‍ ഫിലിംസിന്റെ ബാനറില്‍ ക്രിസ് തോപ്പില്‍, മോണിക്ക കമ്പാട്ടി, നിഷീല്‍ കമ്പാട്ടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Related Topics

Share this story