'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' : പുതിയ ലിറിക്കൽ വീഡിയോ ഗാനം നാളെ റിലീസ് ചെയ്യും

476


 പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ പുതിയ ഗാനം നാളെ റിലീസ് ചെയ്യും. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സുപ്രധാന നായിക വേഷങ്ങളില്‍ മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് എത്തുന്നത്. പ്രണവ് മോഹൻലാൽ ,സുനില്‍ ഷെട്ടി, പ്രഭു, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍വന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.അഞ്ചു ഭാഷകളിലായി ചിത്രം ഡിസംബർ രണ്ടിന്  മലയാള സിനിമയുടെ ബ്രഹ്‌മാണ്ഡ ചിത്രം തിയേറ്ററിലെത്തും.

Share this story