Rajakanyaka

'രാജകന്യക'യുടെ ഓഡിയോ ലോഞ്ച് തിരുവനന്തപുരം പാളയം കത്തീഡ്രലില്‍ വച്ച് നടന്നു | Rajakanyaka

ഓഡിയോ റിലീസിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നടനും സംവിധായകനുമായ മധുപാല്‍ നിര്‍വഹിച്ചു.
Published on

വൈസ്‌കിംഗ് മൂവീസിന്റെ ബാനറില്‍ വിക്ടര്‍ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'രാജകന്യക' എന്ന സിനിമയുടെ ഓഡിയോ ലോഞ്ച്, ചലച്ചിത്ര, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം പാളയം കത്തീഡ്രലില്‍ വച്ച് നടന്നു.

ഗായിക കെ.എസ്. ചിത്ര ആലപിച്ച മേലെ വിണ്ണില്‍ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അരുണ്‍ വെണ്‍പാലയാണ്. ഓഡിയോ റിലീസിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നടനും സംവിധായകനുമായ മധുപാല്‍ നിര്‍വഹിച്ചു.

ഗാനത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഈ ഗാനം ഇതിനോടകം വൈറലായിട്ടുണ്ട്. ഓഡിയോ ലിങ്ക് വൈസ് കിംഗ് മൂവീസിന്റെ യൂട്യൂബ് ചാനലില്‍ ലഭ്യമാണ്.

Times Kerala
timeskerala.com