

കൊച്ചി: തനിക്ക് പിന്തുണയുമായി നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ഹണി റോസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം. ലോ ആന്‍ഡ് ഓര്‍ഡര്‍ ADGP മനോജ് എബ്രഹാം, എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ IPS , DCP അശ്വതി ജിജി IPS , സെന്‍ട്രല്‍ പൊലീസ് സ്്‌റ്റേഷന്‍ ACP ജയകുമാര്‍, സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ SHO അനീഷ് ജോയ്, പൊലീസ് ഉദ്യോഗസ്ഥര്‍, കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ കൂടെ നിന്ന ബഹുമാനപ്പെട്ട നേതാക്കള്‍, പൂര്‍ണപിന്തുണ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, തുടങ്ങി തന്നെ പിന്തുണച്ചവര്‍ക്കെല്ലാം ഹണി നന്ദി പറഞ്ഞു. (Honey Rose)
ഒരു വ്യക്തിയെ കൊന്നുകളയാന്‍ കത്തിയും തോക്കും ഒന്നും വേണ്ട ഇക്കാലത്ത് ഒരു കൂട്ടം സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ നിന്നുള്ള നീചവും, ക്രൂരവുമായ അസഭ്യ അസ്ലീല ദ്വയാര്‍ത്ഥ കമന്റുകളും പ്ലാന്‍ഡ് കാമ്പയിനും മതിയെന്ന് ഹണി ഫേസ്ബുക്കില്‍ കുറിച്ചു. സാമൂഹ്യമാധ്യമ ഗുണ്ടായിസത്തിനു നേതാവ് ഉണ്ടെങ്കില്‍ മൂര്‍ച്ച കൂടുമെന്നും പ്രതിരോധിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരന്റെ അവകാശവും സംരക്ഷണവും തേടിയുള്ള എന്റെ പോരാട്ടത്തിനു ഒപ്പം നിന്ന് ശക്തമായ ഉറപ്പു നല്‍കി നടപടി എടുത്ത കേരള സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും കേരള പൊലീസിനും ഞാനും എന്റെ കുടുംബവും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു – ഹണി റോസ് വ്യക്തമാക്കി.