അവധിക്കാലം ആഘോഷമാക്കാൻ വീണ്ടും അവരെത്തുന്നു; 'സമ്മർ ഇൻ ബത്‌ലഹേം' ഡിസംബർ 12 ന് തീയേറ്ററുകളിലേക്ക് | Summer in Bethlehem

ചിത്രം 4K ദൃശ്യമികവോടെ തിയേറ്ററുകളിലെത്തും, റിലീസ് തീയതി അറിയിക്കുന്ന പുതിയ പോസ്റ്റർ വൈറൽ.
Summer in Bethlehem
Published on

27 വർഷങ്ങൾക്ക് ശേഷം വീണ്ടും ആമിയും, രവിശങ്കറും, ഡെന്നീസും, നിരഞ്ജനും, മോനായിയും എത്തുന്നു. ഈ ക്രിസ്മസിന് ഡെന്നീസിന്റെ ബത്‌ലഹേം കാണാൻ വീണ്ടും ഒരുങ്ങി സിബി മലയിൽ - രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങിയ 'സമ്മർ ഇൻ ബത്‌ലഹേം'. ചിത്രം ഡിസംബർ 12 ന് 4K ദൃശ്യമികവോടെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് തീയതി അറിയിക്കുന്ന പുതിയ പോസ്റ്റർ ഏറെ ശ്രദ്ധനേടി.

രഞ്ജിത്തിന്റെ തിരക്കഥയിൽ സിയാദ് കോക്കർ നിർമിച്ച് സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. മഞ്ജു വാരിയർ, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ഒന്നിച്ച ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലും എത്തിയിരുന്നു. കോക്കേഴ്‌സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ചിത്രം 4K നിലവാരത്തിൽ റീമാസ്റ്റേർ ചെയ്യുന്നത്. സഞ്ജീവ് ശങ്കർ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റർ എൽ ഭൂമിനാഥൻ ആണ്. വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും മലയാളികളുടെ ഹൃദയത്തിൽ മുഴങ്ങുന്നു. കെ.ജെ യേശുദാസ്, കെ.എസ് ചിത്ര, സുജാത, എം.ജി ശ്രീകുമാർ, ശ്രീനിവാസ്, ബിജു നാരായണൻ എന്നിവരാണ് ചിത്രത്തിലെ ഗായകർ.

പ്രൊഡക്ഷൻ കൺട്രോളർ: എം.രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാർ, കലാസംവിധാനം: ബോബൻ, കോസ്റ്റ്യൂംസ്: സതീശൻ എസ്.ബി, മേക്കപ്പ്: സി.വി. സുദേവൻ, കൊറിയോഗ്രാഫി: കല, ബൃന്ദ, അറ്റ്‌മോസ് മിക്‌സ്:ഹരിനാരായണൻ, കളറിസ്റ്റ്: ഷാൻ ആഷിഫ്,ഡിസ്ട്രിബ്യൂഷൻ: കോക്കേഴ്‌സ് മീഡിയ എന്റർടൈൻമെന്റ്‌സ്, പ്രോജക്ട് മാനേജ്‌മെന്റ്: ജിബിൻ ജോയ് വാഴപ്പിള്ളി,സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോ, മാർക്കറ്റിംഗ്: ഹൈപ്പ്, പി.ആർ.ഒ: പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്: അർജുൻ മുരളി, സൂരജ് സൂരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Related Stories

No stories found.
Times Kerala
timeskerala.com