അപ്പന്‍ സിനിമയ്ക്ക് ശേഷം തന്നെ ചിലര്‍ കിടത്താന്‍ ശ്രമിക്കുന്നു, ഞാന്‍ എഴുന്നേറ്റ് നടക്കും: അലന്‍സിയര്‍
Sep 17, 2023, 17:37 IST

മുംബൈ: കേരള സംസ്ഥാന ചലചിത്ര പുരസ്‌കാര വേദിയില്‍ നടത്തിയ പരാമര്‍ശത്തെ ന്യായീകരിച്ച് നടന്‍ അലന്‍സിയര്‍. താന്‍ ഒരു സ്ത്രീയേയും അപമാനിച്ചിട്ടില്ലെന്നും ഞാന്‍ ലോകത്തെ സ്‌നേഹിക്കുന്നയാളാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ കല്യാണില്‍ പിതൃവേദിയുടെ നാടക മത്സരം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

'ഞാന്‍ പറഞ്ഞ വാചകത്തെ വളച്ചോടിച്ചു. അപ്പന്‍ എന്ന സിനിമയ്ക്ക് ശേഷം എന്നെ കിടത്താന്‍ പലരും പിന്നില്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ഞാന്‍ എഴുന്നേറ്റ് നടക്കും. എന്‍റെ വീട് മാത്രമല്ല ഈ സമൂഹം തന്നെ വീടാണെന്ന് കരുതുന്ന നാടകക്കാരനാണ് ഞാന്‍. ഭൂമിയില്‍ ആണും പെണ്ണും വേണം. പെണ്ണ് മാത്രമായി വേണ്ടെന്ന് പറയുന്നതില്‍ എനിക്ക് യാതൊരു സങ്കോചവും ഇല്ല'- അലന്‍സിയര്‍ പറഞ്ഞു.