Times Kerala

ശിവകാര്‍ത്തികേയന്റെ അടുത്ത ചിത്രം  'ഗുഡ് നൈറ്റ്' സംവിധായകനൊപ്പം...!?

 
zdfg

വിനായക് ചന്ദ്രശേഖറിന്റെ സംവിധാനത്തിൽ 2023 ൽ മണികണ്ഠൻ,മീത  എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച് വമ്പൻ ഹിറ്റായി മാറിയ ചിത്രമാണ് "ഗുഡ് നൈറ്റ്". ഗുഡ് നെറ്റിന്റെ സംവിധായകൻ വിനായകുമായി പുതിയ ചിത്രത്തിൽ ശിവകാര്‍ത്തികേയന്‍ ഇപ്പോള്‍ അഭിനയിക്കാൻ സമ്മതിച്ചിരിക്കുന്നു എന്നാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്‌. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന 'എസ്‌കെ 21' എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ശിവകാരിത്തികേയൻ ഇപ്പോൾ.
 സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചനകൾ സിനിമാലോകത്തിനു  ലഭിച്ചിരിക്കുന്നത്.

നടന്‍ ശിവകാര്‍ത്തികേയന്‍ കഥ കേട്ടു.പുതിയ സിനിമയില്‍ സംവിധായകനുമായി സഹകരിക്കാന്‍ സാധ്യതയുണ്ടെന്നും ഊഹങ്ങളുണ്ട്.ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും വന്നിട്ടില്ല.
 ശിവകാര്‍ത്തികേയന്റെ  പുതിയ ചിത്രമായ 'അയലാന്‍' റിലീസിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.2024 ജനുവരിയില്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെടും.
 

 ശിവകാര്‍ത്തിത്‌കേയന്റെ താല്‍ക്കാലികമായി 'എസ്‌കെ 21' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സായ് പല്ലവിയാണ് നായികയായി എത്തുന്നത്, കമല്‍ ഹാസനാണ് ചിത്രത്തിന്റെ നിർമ്മാതാവ്.മേജര്‍ മുകുന്ദ് വരദരാജന്റെ യഥാര്‍ത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

Related Topics

Share this story