Times Kerala

 ഷിയാസ് കരീം വിവാഹിതനാകുന്നു, വധു ദന്ത ഡോക്ടർ; നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് താരം 

 
 ഷിയാസ് കരീം വിവാഹിതനാകുന്നു, വധു ദന്ത ഡോക്ടർ; നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് താരം 

 അഭിനേതാവും റിയാലിറ്റി ഷോ താരവും മോഡലുമായ ഷിയാസ് കരീം വിവാഹിതനാകുന്നു.ദന്ത ഡോക്ടറായ .വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഷിയാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 'എന്റെ ജീവിതത്തിലേക്ക് സ്വാഗതം' എന്ന ക്യാപ്ഷനോടെ രഹ്നയെ ടാഗ് ചെയ്താണ് ഷിയാസ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങളും വിഡിയോയും പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് 20-നായിരുന്നു വിവാഹനിശ്ചയം. അതുകഴിഞ്ഞ് ആഴ്ച്ചകള്‍ക്ക് ശേഷമാണ് ഷിയാസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.അതേസമയം, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഷിയാസിനെതിരെ കാഞ്ഞങ്ങാട് സ്വദേശിയായ യുവതി പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ ചന്തേര പൊലീസ് ഷിയാസിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Topics

Share this story