ബോളിവുഡിലെ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ 'ധൂം', 'ധൂ 2' സംവിധായകൻ സഞ്ജയ് ഗാധ്‌വി അന്തരിച്ചു
Nov 19, 2023, 16:57 IST

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗാധ്‌വി (56) അന്തരിച്ചു. ബോളിവുഡിലെ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ ധൂം, ധൂ 2 എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്. മരണവിവരം മകൾ സഞ്ജിന ഗാധ്‌വി സ്ഥിരീകരിച്ചു. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു ഗാധ്‌വിയുടെ മരണമെന്ന് മകൾ പറഞ്ഞു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് വിവരം. പൂർണ ആരോഗ്യവാനായിരുന്നു പിതാവെന്ന് സഞ്ജിന പറഞ്ഞു. ജീനയാണ് ഭാര്യ.
