റൊമാൻ്റിക് ത്രില്ലർ ചിത്രം 'ചെറുക്കനും പെണ്ണും' ട്രെയിലർ | Cherukunum Pennum

ചിത്രം ഒക്ടോബർ 31ന് പ്രദർശനത്തിന് എത്തും
Cherukunum Pennum
Published on

ശ്രീജിത്ത്‌ വിജയ്, ദിലീഷ് പോത്തൻ, ദീപ്തി, റിയ സൈറ, മിഥുൻ, അഹമ്മദ് സിദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രദീപ്‌ നായർ സംവിധാനം ചെയ്യുന്ന 'ചെറുക്കനും പെണ്ണും' എന്ന റൊമാൻ്റിക് ത്രില്ലർ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

നന്തിയാട്ട് ഫിലിംസിന്റെ ബാനറിൽ സജി നന്തിയാട്ട് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം മനോജ്‌ മുണ്ടയാട്ട് നിർവ്വഹിക്കുന്നു. പ്രദീപ്‌ നായർ, രാജേഷ് വർമ്മ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. റഫീഖ് അഹമ്മദ്, ശ്രീപ്രസാദ് എന്നിവരുടെ വരികൾക്ക് അരുൺ സിദ്ധാർഥ്, രതീഷ് വേഗ എന്നിവർ സംഗീതം പകരുന്നു.

എഡിറ്റിംഗ്-ജോൺകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ-ഷിബു ജി സുശീലൻ, കോസ്റ്റും ഡിസൈനർ-കുമാർ എടപ്പാൾ, കലാ സംവിധാനം-മഹേഷ്‌ ശ്രീധർ, മേക്കപ്പ്-ബിനോയ്‌ കൊല്ലം, സൗണ്ട് മിക്സിങ്-വിനോദ്. പി.ശിവരാം, വി എഫ് എക്സ്-ഡിജിറ്റൽ കാർവിങ് സ്റ്റിൽസ്-അർഷൽ പട്ടാമ്പി, ശ്രീനി മഞ്ചേരി. ചിത്രം ഒക്ടോബർ 31 ന് നന്തിയാട്ട് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. പി ആർ ഒ-എ എസ് ദിനേശ്.

Related Stories

No stories found.
Times Kerala
timeskerala.com