Times Kerala

80 കോടി ക്ലബിൽ ഇടം പിടിച്ച് ആർ ഡി എക്സ്..! 
 

 
80 കോടി ക്ലബിൽ ഇടം പിടിച്ച് ആർ ഡി എക്സ്..!

ഈ ഓണക്കാലം അടിച്ചുപൊളിക്കാൻ പ്രേക്ഷകരിലേക്ക് എത്തിയ ഷെയ്ൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് എന്നിവർ ഒന്നിച്ച ചിത്രമാണ് ആർ ഡി എക്സ്. ഇപ്പോൾ ആ​ഗോളതലത്തിൽ എൺപത് കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുകയാണ്. കേരളത്തിൽ നിന്നും മാത്രം അൻപത് കോടിയിലേറെയാണ് ചിത്രം നേടിയെടുത്തത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിർമിച്ച ചിത്രം പ്രേക്ഷകർക്ക് പൂർണമായും സംതൃപ്തി പകരുന്ന ചലച്ചിത്രാനുഭവം തന്നെയാണ് സമ്മാനിച്ചത്. ചിത്രത്തിൻ്റെ ഒടിടി സംപ്രേഷണാവകാശം വൻ തുകക്ക് കരസ്ഥമാക്കിയത് നെറ്റ്ഫ്ളിക്സാണ്.

മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിക്കാട്ടിയ ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങിയ സൂപ്പർഹിറ്റുൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) തിയേറ്ററിൽ എത്തിയത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്.

Related Topics

Share this story