'കാതൽ' റിലീസിന് വിലക്കേർപ്പെടുത്തി ഖത്തറും കുവൈറ്റും
Nov 21, 2023, 19:45 IST

മമ്മൂട്ടി ചിത്രം കാതലിന് വിലക്കേര്‍പ്പെടുത്തി ചില രാജ്യങ്ങള്‍. നവംബര്‍ 23ന് ചിത്രം റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കാതലിന്റെ ഉള്ളടക്കമാണ് ചിത്രം വിലക്കാനുള്ള കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. കാതലില്‍ മമ്മൂട്ടി സ്വവര്‍ഗാനുരാഗിയായി എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ (ഐഎഫ്എഫ്ഐ) ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രീമിയറിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ സിനോപ്സിസില്‍ മമ്മൂട്ടി സ്വവര്‍ഗാനുരാഗിയായി എത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതു കൊണ്ടാകും ചിത്രം ഈ രാജ്യങ്ങളില്‍ വിലക്കാനുള്ള കാരണം. ഐഎഫ്എഫ്‌ഐയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.