പ്ലൂരിബസ് അഞ്ചാം എപ്പിസോഡ്; സമയമാറ്റ അറിയിപ്പുമായി ആപ്പിൾ ടിവി | Pluribus

എല്ലാ വെള്ളിയാഴ്ചകളിലും ഓരോ എപ്പിസോഡ് വീതം വരുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം.
Pluribus
Updated on

ആപ്പിള്‍ ടിവി സീരീസ് 'പ്ലൂരിബസി'ന്റെ അഞ്ചാം എപ്പിസോഡ് മുമ്പ് പ്രഖ്യാപിച്ചതില്‍ നിന്ന് വ്യത്യസ്തമായി രണ്ട് ദിവസം മുന്നേ എത്തും. ഇന്ന് പുതിയ എപ്പിസോഡ് എത്തുമെന്നാണ് ആപ്പിള്‍ ടിവി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചിരിക്കുന്നത്.

എല്ലാ വെള്ളിയാഴ്ചകളിലും ഓരോ എപ്പിസോഡ് വീതം വരുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. ബ്രേക്കിങ് ബാഡ്, ബെറ്റര്‍ കോള്‍ സോള്‍ എന്നീ ഹിറ്റ് സീരീസുകളുടെ സംവിധായകനായ വിന്‍സ് ഗില്ലിഗന്‍ ഒരുക്കുന്ന 'പ്ലൂരിബസ്' വലിയ പ്രേക്ഷക ശ്രദ്ധ നേടുന്നതിനിടെയാണ് ആപ്പിള്‍ ടിവിയുടെ സമയമാറ്റ അറിയിപ്പ്.

സൈ ഫൈ മിസ്റ്ററി ഴോണറിലാണ് വിൻസ് ഗില്ലിഗൻ 'പ്ലൂരിബസ്' അണയിച്ചൊരുക്കിയിരിക്കുന്നത്. സീരീസിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 'ബെറ്റർ കോൾ സോളി'ലൂടെ പ്രശസ്തയായ റെയ സീഹോണ്‍ ആണ്.

ഒരു ഏലിയൻ വൈറസ് ഭൂമിയിലുള്ള സകല മനുഷ്യരേയും ബാധിക്കുന്നതും ഒരു ഹൈവ് കോണ്‍ഷ്യസ്‌നെസ് ഉടലെടുക്കുന്നതുമാണ് സീരീസിന്റെ ഇതിവൃത്തം.

Related Stories

No stories found.
Times Kerala
timeskerala.com