Times Kerala

 പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

 
 പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു
 തളിപ്പറമ്പ്: പിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ അന്തരിച്ചു. 54 വയസ്സായിരുന്നു. ന്യൂമോണിയയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ജയസൂര്യ നായകനായ ‘വെള്ളം’ എന്ന സിനിമയിൽ വിശ്വനാഥൻ ആലപിച്ച 'ഒരുകുറി കണ്ട് നാം' എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. സ്കൂൾ കലോത്സവ സംഗീതവേദികളിലെ വിധികർത്താവായി പ്രവർത്തിച്ചിരുന്നു.തളിപ്പറമ്പിലെ മിൽട്ടൺസ് കോളജിൽ അധ്യാപകനായിരുന്നു.സ്വന്തമായി സംഗീത ആൽബങ്ങളും നിർമിച്ച് ആലപിച്ചിട്ടുണ്ട്. ദൂരദർശൻ പരിപാടികളിലും ഗാനങ്ങൾ ആലപിച്ചിരുന്നു.

Related Topics

Share this story