Times Kerala

റിലീസിനൊരുങ്ങി ''പഞ്ചായത്ത് ജെട്ടി'';  ജൂലൈ ഇരുപത്തിയാറിന് തീയറ്ററുകളിൽ 

 
റിലീസിനൊരുങ്ങി ''പഞ്ചായത്ത് ജെട്ടി'';  ജൂലൈ ഇരുപത്തിയാറിന് തീയറ്ററുകളിൽ
 സമകാലീന സംഭവങ്ങൾ നർമ്മത്തിൽ പൊതിഞ്ഞു പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഒരു പരമ്പരയാണ് മറിമായം. ഏറെ ജനപ്രീതി നേടിയ ഈ പരമ്പരയിലെ എല്ലാ അഭിനേതാക്കളേയും ഇവർക്കു പുറമേ തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളേയും ഉൾപ്പെടുത്തി മറിമായം പരമ്പരയിലെ മുഖ്യസാരഥികളായ മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പഞ്ചായത്ത് ജെട്ടി.  സപ്ത തരംഗ് ക്രിയേഷൻസും ഗോവിന്ദ് ഫിലിംസും ചേർന്നു നിർമ്മിക്കുന്നഈ ചിത്രത്നൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ജൂലൈ ഇരുപത്തിയാറിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. ഒരു നാട്ടിൻപുറത്ത് നടക്കുന്ന വിവിധ വിഷയങ്ങൾ പ്രതിപാദിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, സലിം കുമാർ, നിയാസ് ബക്കർ , റിയാസ്, വിനോദ് കോവൂർ , രചനാ നാരായണൻകുട്ടി ,സ് ഹോ ശ്രീകുമാർ , ഉണ്ണി രാജാ, രാഘവൻ, മണി ഷൊർണൂർ, ഗീതി സംഗീത, ഒ.പി.ഉണ്ണികൃഷ്ണൻ, ഉണ്ണി നായർ, എന്നിവരാണ് പ്രധാന താരങ്ങൾ സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം – ക്രിഷ് കൈമൾ എഡിറ്റിംഗ് – ശ്യാം ശശിധരൻ
കലാസംവിധാനം -സാബു മോഹൻ മേക്കപ്പ് – ഹസൻ വണ്ടൂർ. കോസ്റ്റ്യും – ഡിസൈൻ – അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാജേഷ് അടൂർ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -അശ്വിൻ മോഹൻ – അനിൽ അലക്സാണ്ടർ. എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – പ്രേം പെപ് കോ, ബാലൻ കെ. മങ്ങാട്ട് ‘ ഓഫീസ് നിർവ്വഹണം — ജിതിൻ’ ടി.വേണുഗോപാൽ പ്രൊഡക്ഷൻ മാനേജർ – അതുൽ അശോക് പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രഭാകരൻ കാസർകോഡ്. പ്രൊഡക്ഷൻ കൺട്രോളർ- ബാബുരാജ് മനിശ്ശേരി. വാഴൂർ ജോസ്. ഫോട്ടോ – സലീഷ് പെരിങ്ങോട്ടുകര.

Related Topics

Share this story