Times Kerala

തൃഷയ്ക്കെതിരായ പരാമർശം: മൻസൂർ അലി ഖാനെതിരെ ദേശീയ വനിതാ കമ്മിഷൻ കേസെടുത്തു 

 
തൃഷയ്ക്കെതിരായ പരാമർശം: മൻസൂർ അലി ഖാനെതിരെ ദേശീയ വനിതാ കമ്മിഷൻ കേസെടുത്തു

ന്യൂഡൽഹി∙ നടി തൃഷയെക്കുറിച്ച് നടൻ മൻസൂർ അലി ഖാൻ നടത്തിയ അശ്ലീല പരാമർശത്തിൽ, സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ (എൻസിഡബ്ല്യു). ഐപിസി സെക്‌ഷൻ 509 ബി പ്രകാരവും മറ്റു പ്രസക്തമായ വകുപ്പുകളും പ്രകാരം നടനെതിരെ നടപടി സ്വീകരിക്കാൻ ചെന്നൈ ഡിജിപിയോട് നിർദേശിച്ചതായും കമ്മിഷൻ അറിയിച്ചു. 

വിജയ്‌യും തൃഷയും മുഖ്യവേഷങ്ങളിൽ എത്തിയ ‘ലിയോ’ എന്ന സിനിമയെക്കുറിച്ചുള്ള അഭിമുഖത്തിലായിരുന്നു മൻസൂർ അലി ഖാൻ വിവാദപരാമർശം നടത്തിയത്. തൃഷ, ഖുശ്ബു, റോജ എന്നിവരുടെ പേരെടുത്തുപറയുകയും ചെയ്തു. തൃഷ തന്നെയാണ് നടനെതിരേ ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. തമിഴ് ചലച്ചിത്രലോകത്തെ പ്രമുഖർ ഉൾപ്പടെ മൻസൂർ അലി ഖാനെതിരെ വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്.

Related Topics

Share this story